മാവേലിക്കര: അക്രമരാഷ്ടീയത്തിലും അഴിമതിയിലും മുങ്ങിക്കുളിച്ച പിണറായി ഭരണം തുടച്ചുനീക്കി സദ്ഭരണം കാഴ്ചവെക്കാൻ യു.ഡി.എഫ് അധികാരത്തിൽ എത്തണമെന്ന് വി.എം. സുധീരൻ പറഞ്ഞു. മാവേലിക്കര നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ ഷാജുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർ ഭരണം നിലനിറുത്താൻ കപട വാഗ്ദാനം നൽകി ജനവഞ്ചന നടത്തുന്ന ഇടതു സർക്കാരിനെ ജനം തൂത്തെറിയുമെന്ന് അദ്ദഹം പറഞ്ഞു. കെ.സാദിഖ് അലിഖാൻ ദ്ധ്യക്ഷനായി. കോശി എം.കോശി, കെ.ആർ. മുരളീധരൻ, അനിവർഗ്ഗീസ്, കെ.പി.ശ്രീകുമാർ, എം.ആർ. രാമചന്ദ്രൻ, ജി. ഹരിപ്രകാശ്, വേണു ടി.പാപ്പച്ചൻ, രാജൻ പൈനുംമൂട്, ഷാജി നൂറനാട്, അച്ചൻ കുഞ്ഞ്, രാജലക്ഷ്മി, പി.ബി. ഹരികുമാർ, മനേഷ് കുമാർ, വന്ദന സുരേഷ്, അനിൽരാജ്, അനിൽ പാറ്റൂർ, ഷാജി ഖാൻ, മുഹമ്മദ് ഷാനി തുടങ്ങിയവർ സംസാരിച്ചു.