ആലപ്പുഴ: കൊവിഡ് രണ്ടാം തരംഗം പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നിർദേശത്തെ തുടർന്ന് ആലപ്പുഴ നഗരസഭയിൽ 'വാക്‌സി ഡ്രൈവ് 2021 ' എന്ന പേരിൽ വിവിധ സ്ഥലങ്ങളിൽ മെഗാ വാക്‌സിനേഷൻ കാമ്പുകൾ 11 മുതൽ 16വരെ നടക്കും. രജിസ്‌ട്രേഷന് വാർഡു കൗൺസിലർമാരേയോ ആശാ വർക്കർമാരെയോ ബന്ധപ്പെടണം. രജിസ്‌ട്രേഷനായി തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോണും കരുതണം. 45 വയസിനു മുകളിൽ പ്രായമുള്ള എല്ലാ നഗരവാസികളും വാക്‌സി ഡ്രൈവ് 2021 കാമ്പുകളിലെത്തി വാക്‌സിനെടുത്ത് സുരക്ഷിതരാവണമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.
11ന് ഇരവുകാട് ടെംപിൾ ഓഫ് ഇംഗ്ലീഷ് സ്‌ക്കൂളിൽ ഇരവുകാട്, മുല്ലാത്ത്, സനാതനം, വലിയ മരം വാർഡിലേയും 12ന് ടൗൺ ഹാളിൽ തിരുമല ,പാലസ്, മുല്ലയ്ക്കൽ, എം.ഒ,പള്ളാത്തുരുത്തി, സ്റ്റേഡിയം, വഴിച്ചേരി വാർഡുകളിലേയും 13ന് നഗരസഭ ശതാബ്ദി മന്ദിരത്തിൽ സക്കറിയ, ലജ്‌നത്ത്, സിവിൽ സ്റ്റേഷൻ, ആലിശ്ശേരി, വലിയകുളം, റെയിൽവേ സ്റ്റേഷൻ വാർഡുകളിലെയും ടൈനി ടോട്‌സ് സ്‌കൂളിൽ ചാത്തനാട്, മന്നം, തോണ്ടൻകുളങ്ങര, ആശ്രമം, കാളാത്ത്, പൂന്തോപ്പ് വാർഡുകളിലെയും ആറാട്ടുവഴി പള്ളിയിൽ കൊമ്മാടി, ആറാട്ടുവഴി, പവർഹൗസ്, കളപ്പുര, വാടക്കനാൽ, സീവ്യൂ ,കാഞ്ഞിരം ചിറ വാർഡുകളിലേയും കുതിരപ്പന്തി എസ്.എൻ.ഡി.പി. ഓഡിറ്റോറിയത്തിൽ കുതിരപ്പന്തി, വാടയ്ക്കൽ, ഗുരുമന്ദിരം, ബീച്ച്, വട്ടയാൽ വാർഡുകളിലും 15ന് തത്തംപള്ളി സി.വൈ.എം.എയിൽ ജില്ലാ കോടതി, തത്തംപള്ളി, പുന്നമട, കൊറ്റംകുളങ്ങര, കറുകയിൽ, അവലുക്കുന്ന്, കരളകം, കിടങ്ങാംപറമ്പ് വുർഡുകളിലേയും തുമ്പോളി സെന്റ് തോമസ് സ്‌ക്കൂൾ ഓഡിറ്റോറിയത്തിൽ തുമ്പോളി, മംഗലം, കൊമ്മാടി വാർഡുകളിലെയും

16ന് തിരുവാമ്പാടി യു.പി.എസിൽ കളർകോട്, കൈതവന, പഴവീട് ,പള്ളാത്തുരുത്തി, ഹൗസിംഗ് കോളനി, തിരുവാമ്പാടി, എ.എൻ പുരം വാർഡുകളിലേയും ക്യാമ്പുകൾ നടക്കും.