ആലപ്പുഴ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം പൊതുജനങ്ങൾക്ക് അതിവേഗം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള സി-വിജിൽ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചതിൽ ജില്ല ഏറെ മുമ്പിൽ. 15,551 പരാതികൾ സി വിജിൽ വഴി ലഭിച്ചു. അവ്യക്തതയുള്ളതും കഴമ്പില്ലാത്തതുമായ 346 പരാതികൾ ഒഴിവാക്കി. ബാക്കി 15,205 കേസുകളും പരിഹരിച്ചിട്ടുണ്ട്. ആലപ്പുഴ- 1019, അമ്പലപ്പുഴ- 731, അരൂർ- 810, ചെങ്ങന്നൂർ- 2538, ചേർത്തല- 1227, ഹരിപ്പാട്- 3827, കായംകുളം 1297, കുട്ടനാട്- 2860, മാവേലിക്കര- 1145 എന്നിങ്ങനെയായിരുന്നു പരാതികൾ.