ഹരിപ്പാട്: യു.ഡി.എഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയുടെ വിജയത്തിനായി കെ.എസ്.യു നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കലാജാഥ ഹരിപ്പാട്ടെ മുഴുവൻ പഞ്ചായത്തുകളിലും പര്യടനം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ, മനു നങ്ങ്യാർകുളങ്ങര, വിപിൻ ചേപ്പാട്, ഗോകുൽ നാഥ്, നകുലൻ പള്ളിപ്പാട്, ഷാരോൺ പല്ലന, വിഷ്ണു മണ്ണാറശാല, ശ്രീജിത്ത് എസ്.ചേപ്പാട്, ആർ. രാഹുൽ, വിഷ്ണു ആമ്പക്കാട്ട്, റിൻസൺ തുടങ്ങിയവർ നേതൃത്വം നൽകി.