മാവേലിക്കര: യു.ഡി.എഫ് പര്യടന സമാപനത്തിൽ സംഘർഷം. കോൺഗ്രസ് നൂറനാട് മണ്ഡലം പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ വനിതാ സംഘത്തിന്റെ ചെയർപേഴ്സണുമായ വന്ദന സുരേഷിനെയും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ഷാജുവിന്റെ ഭാര്യ സീമ ഷാജുവിനെയും മർദ്ദിച്ചെന്നാണ് പരാതി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇവരെ നൂറനാട് കെ.സി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.പി.എം പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.