ആലപ്പുഴ: ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് നടത്തുന്ന പണവിതരണവും ബിരിയാണി വിതരണവും തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയതായി സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു. പണമിറക്കി വിജയിക്കാമെന്ന വ്യാമോഹം ഇക്കുറി നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.