ph
ഗവ.ഗേൾസ് ഹൈസ്കൂളിൽ മാതൃകാ തിരഞ്ഞെടുപ്പ് ബൂത്ത്‌

കായംകുളം: നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ ശുചീകരണവിഭാഗം ഹരിത കർമ്മ സേന എന്നിവർ ചേർന്നു ഗവ.ഗേൾസ് ഹൈസ്കൂളിൽ മാതൃകാ തിരഞ്ഞെടുപ്പ് ബൂത്ത്‌ ഒരുക്കി.

പ്ലാസ്റ്റിക് ഒഴിവാക്കി ഓല, പനയോല, ചെമ്പില, കയർ, മുറം എന്നിവ കൊണ്ടാണ് ബൂത്ത്‌ അലങ്കരിച്ചിരിക്കുന്നത്. കുടിവെള്ളത്തിനായി ഒരുക്കിയിരിക്കുന്ന മൺകൂജയും, ഉറിയും, റാന്തൽ വിളക്കും കേരള പഴമയും തനിമയും നിലനിർത്തുന്ന തരത്തിലാണ്.

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനായി പൊതുജനങ്ങൾക്കു ബോധവത്കരണം നൽകുക എന്നതാണ് മാതൃക ബൂത്ത്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത്‌ സൂപ്പർവൈസർ സുധീപ്, ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ അജീഷ്, ഷെമീറ, ഗോപകുമാർ, അരുണിമ, സംഗീത എന്നിവർ നേതൃത്വം നൽകി.