ചേർത്തല: ടൗൺ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൗജന്യ കൊവിഡ് വാക്‌സിനേഷൻ സെന്ററിന്റ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്ട് ഗവർണ്ണർ ഡോ.തോമസ് വാവനിക്കുന്നേൽ നിർവഹിച്ചു. ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മുഖ്യ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ് പ്രസിഡന്റ് സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ജില്ലാ കോർഡിനേറ്റർ ഡോ.കൃഷ്ണ കുമാർ, അസിസ്റ്റന്റ് ഗവർണർ സുബൈർ ഷെമ്‌സ്, ഡോ. ടീന ആന്റണി എന്നിവർ സംസാരിച്ചു.അഡ്വ.കെ. ബി. ഹർഷകുമാർ സ്വാഗതവും, പാസ്റ്റ് അസി.ഗവർണർ അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു. ഫോൺ:9809080800,9446571817.