അമ്പലപ്പുഴ: അമ്പലപ്പുഴ നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എച്ച്. സലാമിനെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തയാൾക്കെതിരെ എൽ.ഡി.എഫ് അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. തോൽവി ഭയക്കുന്ന യു.ഡി.എഫ് പ്രവർത്തകർ മറ്റൊന്നും പറയാനില്ലാതെ വന്നപ്പോൾ സലാമിനെയും, കുടുംബത്തെയും ആക്ഷേപിക്കുകയാണ്. വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന ഒരു ഫേസ്ബുക്ക് പേജ് വഴിയാണ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. ഇവ യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ സാമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി പ്രതിനിധികൾ അറിയിച്ചു.