photo


മാരാരിക്കുളം: തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പങ്കെടുക്കാൻ ഭർത്താവിന്റെ സ്‌കൂട്ടറിന് പിന്നിലിരുന്ന് പോയ മഹിളാ കോൺഗ്രസ് പ്രാദേശിക നേതാവ് ബൈക്കിടിച്ച് മരിച്ചു. മഹിളാകോൺഗ്രസ് മാരാരിക്കുളം വടക്ക് മണ്ഡലം വൈസ് പ്രസിഡന്റ് എസ്.എൽ.പുരം കാരക്കാച്ചിറ വീട്ടിൽ ശ്രീലത(43)ആണ് മരിച്ചത്.ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിന് സമീപം ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. കോൺഗ്രസിന്റെ ബൂത്ത് ഏജന്റുമാർക്കുളള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കോൺഗ്രസ് പ്രദേശിക നേതാവായ ഭർത്താവ് ചന്ദ്രബാബുവിനൊപ്പം മാരാരിക്കുളത്തേക്ക് പോകും വഴിയാണ് അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീലതയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രി​യിലെത്തിച്ചെങ്കിലും രാത്രി 11.30 ഓടെ മരിച്ചു. എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ വനിതാ സംഘം മുൻവൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ.ശ്രീലക്ഷ്മി, ശ്രീപാർവതി.