മാവേലിക്കര: ചെട്ടികുളങ്ങര ഭഗവതിയുടെ കുത്തിയോട്ട പാട്ട് തിരഞ്ഞെടുപ്പ് പ്രവർത്തിനായി ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിൽ ഉപവസിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചെങ്കിളിൽ രാജൻ, ഗീതാ ഗോപാലകൃഷ്ണൻ, ഐ.എൻ.റ്റി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.രാമചന്ദ്രൻ എന്നിവരാണ് ഉപവാസമിരുന്നത്. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.എസ് ബാബുരാജ് അദ്ധ്യക്ഷനായി. യു.ഡി.എഫ് കായംകുളം മണ്ഡലം സ്ഥാനാർത്ഥി അരിതാ ബാബു, വേലഞ്ചിറ സുകുമാരൻ, എ.ജെ ഷാജഹാൻ, അലക്സ് മാത്യു, കെ.രാജേന്ദ്രൻ, ബന്നി ചെട്ടികുളങ്ങര എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ ജോൺസൺ ഏബ്രഹാം, ഡി.വിജയകുമാർ, എൻ.രവി ചിറപ്പുറത്ത്, മുരളി, ജോൺ.കെ.മാത്യു, ആർ.വിജയകുമാർ, ബി.എൻ ശശിരാജ്, ജയചന്ദ്രൻ, സോമശേഖരൻ, തെറ്റാലി ശ്രീകുമാർ, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.