മാവേലിക്കര: സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യ ചെയ്യുന്ന തരത്തി​ൽ വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ എൽ.ഡി.എഫ് സ്ഥാനാർത്ഥി അരുണും ഭാര്യ സ്നേഹയും പരാതി​ നൽകി​. അരുൺ സംസ്ഥാന തി​രഞ്ഞെടുപ്പ് കമ്മി​ഷനും സ്നേഹ ചെങ്ങന്നൂർ ഡി.വൈ.എസ്.പിക്കും മാവേലിക്കര സി.ഐക്കുമാണ് പരാതി നൽകിയി​ട്ടുള്ളത്. എ.പി അനിൽകുമാർ, ഐ.വൈ.സി മാവേലിക്കര നിയോജക മണ്ഡലം, യൂത്ത് കോൺഗ്രസ് തഴക്കര, യൂത്ത് കോൺഗ്രസ് നൂറനാട്, ജെനു ശാമുവേൽ എന്നീ ഫേസ് ബുക്ക് ഐഡികൾ ഉപയോഗിക്കുന്നവർക്കെതിരെയാണ് അരുണിന്റെ പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിലും തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന നിലയിലും വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടാണ് സ്നേഹയുടെ പരാതി. അരുണിന്റെ പരാതിയിലെ എതിർകക്ഷികൾക്ക് പുറമേ രോഹിത് പാറ്റൂർ എന്ന ഫേസ്ബുക്ക് ഐഡി ഉപയോഗിക്കുന്ന ആളും സ്നേഹയുടെ പരാതിയിലെ എതിർകക്ഷിയാണ്. പോസ്റ്റുകൾ ഷെയർ ചെയ്തവർക്കെതിരെയും നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.