ഹരിപ്പാട്: കരുവാറ്റ വടക്ക് കാരമട്ടേൽ ശ്രീകണ്ണമ്പള്ളിൽ ശ്രീ മഹാദേവ ദേവീക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷണം പോയി​. ഇന്നലെ രാത്രിയാണ് സംഭവം. ഉത്സവം കഴിഞ്ഞ് രണ്ട് നിലവിളക്കുകളും ക്ഷേത്രത്തി​ൽ നി​ന്ന് മോഷണം പോയതായി​ അധി​കൃതർ പറഞ്ഞു. അമ്പല കമ്മിറ്റി അംഗങ്ങൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകി.