preethi

ആലപ്പുഴ : സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിന്റെ പ്രസക്തി വർദ്ധിച്ചതായി എസ് .എൻ .ട്രസ്റ്റ് ഡയറക്റ്റർ ബോർഡംഗം പ്രീതി നടേശൻ പറഞ്ഞു.എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കുട്ടനാട് സൗത്ത് യൂണിയന്റെയും കുട്ടനാട് യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന വനിതാ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

എല്ലാ ജനങ്ങൾക്കും നീതി ലഭിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ഭരണകൂടമാണ് കേരളത്തിൽ വേണ്ടത് .നരേന്ദ്ര മോദിയുടേയും എൻ.ഡി എയുടേയും ഭരണ ശൈലിയും വികസന നേട്ടങ്ങളും കണ്ടിട്ടാണ് ഒരു പാർട്ടിയിലും അംഗത്വമില്ലാതിരുന്ന താൻ ബി.ഡി ജെ എസിൽ അംഗത്വമെടുത്തതെന്നും പ്രീതി നടേശൻ പറഞ്ഞു. . വനിതാ സംഘം കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റ് ഷീബ മുഖ്യപ്രഭാഷണം നടത്തി. കുട്ടനാട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലേഖ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കുട്ടനാട് സൗത്ത് യുണിയൻ വനിതാ സംഘം സെക്രട്ടറി സിമ്മി ജിജി സ്വാഗതം പറഞ്ഞു. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി, കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി , കുട്ടനാട് യുണിയൻ അഡ്മിനിട്രേറ്റിവ് കമ്മി​റ്റി അംഗം വി. പി. സുജിന്ദ്രബാബു എന്നിവർ സംസാരി​ച്ചു. കുട്ടനാട് സൗത്ത് യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ശ്രീജ രാജേഷ് നന്ദി​ പറഞ്ഞു.