ചേർത്തല: വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദു കൃഷ്ണ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി വയലാർ മുക്കത്ത് അർഷാദ് (24) അറസ്റ്റിൽ. കുത്തിയതോട് പി.എസ് കവലയിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. 25 പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നൽകിയ റിപ്പോർട്ട്. ഫെബ്രുവരി 24 ന് രാത്രി വയലാർ നാഗംകുളങ്ങര കവലയിൽ എസ്.ഡി.പി.ഐ ആക്രമണത്തിലാണ് നന്ദു കൃഷ്ണ വെട്ടേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കെ.എസ്.നന്ദുവിന് പരുക്കേറ്റിരുന്നു. ഡിവൈഎസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.