moris

ഓച്ചിറ: ക്ലാപ്പന സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ക്ലാപ്പന കിഴക്ക് രമ്യയിൽ വി.എം.മോറിസ് (79) നിര്യാതനായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 4.30ന് ക്ലാപ്പന സെന്റ് ജോർജ് ദേവാലയത്തിൽ.വടക്കുംതല സെന്റ് അലോഷ്യസ് എൽ.പി.എസ്, ക്ലാപ്പന സെന്റ് ജോസഫ് യു.പി.സ്കൂൾ, കോവിൽത്തോട്ടം ലിഗോറിയസ് സ്കൂൾ എന്നിവടങ്ങളിൽ പ്രഥമ അദ്ധ്യാപകനായിരുന്നു. ഭാര്യ ബ്രിജിറ്റ് (റിട്ട. അദ്ധ്യാപിക). മകൾ: ഷീബ.വി.മോറിസ് (പ്രഥമാദ്ധ്യാപിക, വടക്കുംതല സെന്റ് അലോഷ്യസ് എൽ.പി.സ്കൂൾ). മരുമകൻ: ജോൺ ബോസ്കോ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി).