ചാരുംമൂട്: താമരക്കുളം നെടിയാണിക്കൽ ദേവീ ക്ഷേത്രത്തിലെ അശ്വതി ഉത്സവത്തിന് കൊടിയേറി. 13 ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമായിരിക്കും. തന്ത്രി താഴ്മൺമഠം കണ്ഠര് രാജീവരുടെയും മേൽശാന്തി ശ്രീകുമാർ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഉത്സവദിനങ്ങളിൽ രാവിലെ ക്ഷേത്രാചാര ചടങ്ങുകൾക്ക് പുറമെ 8.30ന് ഭാഗവത പാരായണം, 10ന് നവകം, ശ്രീഭൂതബലി, 6.30 ന് ദീപക്കാഴ്ച, 7.30 ന് അത്താഴ പൂജ. 13ന് ആറാട്ടുദിവസം രാവിലെ 9ന് സോപാന സംഗീതം, വൈകിട്ട് 4 ന് എഴുന്നള്ളത്ത്, 7ന് ആറാട്ടു വരവും തുടർന്ന് കൊടിയിറക്കോടെ ഉത്സവ ചടങ്ങുകൾ സമാപിക്കും.