s

ആലപ്പുഴ: വോട്ടെടുപ്പ് ആദ്യ ഒരു മണിക്കൂൾ പിന്നിട്ടപ്പോൾ ഹരിപ്പാടായിരുന്നു ശതമാനക്കണക്കിൽ മുന്നിൽ. രണ്ട് മണിക്കൂർ കഴിഞ്ഞതോടെ ചിത്രം മാറി. മറ്റു മണ്ഡലങ്ങൾ കയറിയും ഇറങ്ങിയും നിന്നു. രാവിലെ എട്ടിന് ജില്ലയിൽ 6.93 ശതമാനം വോട്ട് രേഖപ്പെടുത്തി. ഉച്ചയോടെ എല്ലാ പോളിംഗ് കേന്ദ്രങ്ങളിലും 50 ശതമാനം പോളിംഗ് പൂർത്തിയായിരുന്നു.

കടുത്ത ത്രികോണ മത്സരം നടക്കുന്ന ചേർത്തലയിലാണ് രാവിലെ മുതൽ പോളിംഗ് ശതമാനം ഉയർന്നു നിന്നത്. രാവിലെ 10.30ന് പോളിംഗ് 25.07 ശതമാനം കടന്നിരുന്നു.ഉച്ചയോടെ ചേർത്തലയിൽ 53 ശതമാനമായി. ഉച്ചയ്ക്ക് 1.30 ഓടെ ജില്ലയിലെ പോളിംഗ് ശതമാനം 50 പിന്നിട്ടിരുന്നു. വൈകുന്നേരത്ത് മഴ പതിവായതിനാൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ കാലേകൂട്ടി ബൂത്തിലെത്തിയതാണ് പോളിംഗ് ശതമാനം ഇടിച്ചുകയറാൻ കാരണം.

തീരദേശ മേഖലയായ ചേർത്തല,അരൂർ,അമ്പലപ്പുഴ എന്നിവിടങ്ങളിൽ കനത്ത പോളിംഗ് നടന്നപ്പോൾ ഇത്തവണ രാവിലെ മുതൽ കുട്ടനാട്ട്, മാവേലിക്കര മണ്ഡലങ്ങളിൽ കുറവാണ് രേഖപ്പെടുത്തിയത്. കനത്ത ചൂടിലും വോട്ടർമാർ ആവേശത്തോടെ എത്തിയത് മുന്നണികളിൽ ഒരേപോലെ പ്രതീക്ഷയും ആശങ്കയും നിറയ്ക്കുന്നു.

# സമയം, വോട്ടിംഗ് ശതമാനം

 8.00........6.93

 9.00......11.58

 10.00....21.81

 11.00....31.22

 12.00....41.99

 1.00......48.12

 1.30.......50

 2.00........51.51

 3.00.......59.76

 4.00........62.93

 5.00.......69.48

 6.30........74.23

 7.30........74.59