ആലപ്പുഴ: തിരഞ്ഞെടുപ്പിൽ എൻ.ഡി.എ തരംഗമാണുള്ളതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വോട്ട് ചെയ്‌ത ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ഡി.ജെ.എസിനും സീറ്റുണ്ടാവും. എൻ.ഡി.എയ്‌ക്ക് കൂടുതൽ സീറ്റുകൾ ഇത്തവണ ലഭിക്കും. ത്രികോണ മത്സരം ശക്തമാണ്. ചേർത്തല മണ്ഡലത്തിൽ വിജയ പ്രതീക്ഷയുണ്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.