മുതുകുളം: പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ബൂത്തുകളിൽ പോളിംഗ് മെഷീൻ പണിമുടക്കി. 106-ാം നമ്പർ ബൂത്തിൽ ഒരു മണിക്കൂറും 106 എയിൽ രണ്ടര മണിക്കൂറും ആണ് പോളിംഗ് തടസപ്പെട്ടത്. പോളിംഗ് ഉദ്യോഗസ്ഥർ ഇടപെട്ട് തകരാർ പരിഹരിച്ച് വോട്ടിംഗ് പുന:രാരംഭിക്കുകയായിരുന്നു. വോട്ട് ചെയ്യാൻ എത്തിയവരുടെ ഭാഗത്ത് നി​ന്ന് പ്രതി​ഷേധവുമുണ്ടായി​.