s
ജഗതി ആചാരി വോട്ട് ചെയ്യാനെത്തി​യപ്പോൾ

മുതുകുളം: വാഹനാപകടത്തി​ൽ പരി​ക്കേറ്റ് കാലൊടി​ഞ്ഞി​ട്ടും വോട്ട് ചെയ്ത് മദ്ധ്യവയസ്കൻ ശ്രദ്ധേയനായി​. മുതുകുളം .പുത്തെൻ പുരയിൽ ജഗതി ആചാരി (62)ആണ് സ്കൂട്ടർ അപകടത്തിൽ വാരി എല്ലു പൊട്ടുകയും,കാലു ഒടിയുകയും ചെയ്തിട്ടും ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കു പോകും വഴി വോട്ട് ചെയ്യാൻ മുതുകുളം വാരണപള്ളി സ്കൂളിലെ ബൂത്തിൽ എത്തിയത് .

പോളിംഗ് സ്റ്റേഷന് മുന്നിൽ നിന്ന രാഷ്ട്രീയ പ്രവർത്തകർ താങ്ങി എടുത്താണ് വോട്ട് ചെയ്യിച്ചത്. വെട്ടത്ത് മുക്കിൽ വച്ച് ജഗതി ആചാരി സഞ്ചരിച്ച സ്കൂട്ടർ മറ്റൊരു വാഹനവുമായി കൂട്ടിയി​ടിക്കുകയായിരുന്നു.