അമ്പലപ്പുഴ : എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ ഗുരുമന്ദിരത്തിൽ അതിക്രമിച്ചുകയറി മൃഗങ്ങളെ കൊണ്ടുവന്നു കശാപ്പുചെയ്തതിൽ ഗുരുധർമ്മ പ്രചാരണ സഭ അമ്പലപ്പുഴ യൂണിറ്റ് പ്രതിഷേധിച്ചു. ശ്രീനാരായണ ഭക്തരുടെ മനസിനെ മുറിവേൽപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കുറ്റവാളികൾക്ക് തക്കതായ ശിക്ഷനൽകണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ ഗോകുലം പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ബി. കൃഷ്ണകുമാർ, ഉദ്ഘാടനം ചെയ്തു. ടി.ഷാജി. കരുമാടി മോഹനൻ, ചമ്പക്കുളം രാധാകൃഷ്ണൻ, ഉത്തമൻ അമ്പലപ്പുഴ, സി. രമേശൻ, ബിനു അട്ടിയിൽ, ലതാമോഹൻ എന്നിവർ പ്രസംഗിച്ചു.