മണ്ണഞ്ചേരി : വോട്ട് ചെയ്യാൻ വീട്ടിൽ നിന്നിറങ്ങുന്നതിനിടെ സി.പി.ഐ പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ആറാം വാർഡ് മണപ്പള്ളി ലക്ഷം വീട്ടിൽ കെ.ജെ.നസീർ (അബ്ബാസ്, 51) ആണ് മരിച്ചത്. മത്സ്യക്കച്ചവടക്കാരനായ നസീർ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഭാര്യ: നിസാമ്മ. മക്കൾ:അൻസിൽ,അൻസില, അഫ്സൽ.മരുമക്കൾ:അനീഷ്, സുൽഫിയ.