മാവേലിക്കര: പരസഹായം ഇല്ലാതെ ചലിക്കാൻ കഴിയാത്ത സഹോദരങ്ങൾ തളരാത്ത മനസുമായി ഇത്തവണയും വോട്ട് ചെയ്യാനെത്തി. മസ്‌ക്യൂലർ ഡിസ്ട്രോഫ്യ എന്ന അസുഖം ബാധിച്ച ചെട്ടികുളങ്ങര ഈരേഴ വടക്ക് വിനീഷ് ഭവനത്തിലെ വിനീഷ് വി.ഗോപാലും വിനീത വി.ഗോപാലുമാണ് ഇത്തവണയും വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും ഇവർ വോട്ട് ചെയ്തിരുന്നു. വീൽചെയറിൽ എത്തിയ ഇരുവരെയും എടുത്താണ് വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് എത്തിച്ചത്. കണ്ണമംഗലം ഗവ. യു.പി.എസിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.