മാവേലിക്കര: ചെറുകോൽ ശ്രീശുഭാനന്ദാശ്രമ മഠാധിപതി ഗുരുപ്രസാദ് ഗുരുവിന്റെ 114ാമത് പൂരാടം ജന്മനക്ഷത്ര മഹാമഹം ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ ആഘോഷിച്ചു. രാവിലെ ഗുരുപൂജ, ഗുരുദക്ഷിണ, പ്രാർത്ഥന, സ്തുതി, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന, ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേല്പ് എന്നീ ചടങ്ങുകൾ നടന്നു. തുടർന്ന് ആശ്രമാധിപതി ദേവാനന്ദ ഗുരു ആരാധനയിൽ അനുഗ്രഹപ്രഭാഷണം നടത്തി. സമൂഹസദ്യയ്ക്കു ശേഷം ആനന്ദാ ഓഡിറ്റോറിയത്തിൽ നടന്ന ജന്മനക്ഷത്ര സമ്മേളനം കായംകുളം ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി ഗീതാനന്ദൻ സ്വാമി അദ്ധ്യക്ഷനായി. ദേവാനന്ദ ഗുരു അനുഗ്രഹപ്രഭാഷണം നടത്തി. പള്ളിക്കൽ സുനിൽ മുഖ്യപ്രഭാഷണം നടത്തി. സ്വാമിമാരായ വിവേകാനന്ദൻ, ധർമ്മതീർത്ഥർ, വേദാനന്ദൻ, അഡ്വ.പി.കെ വിജയപ്രസാദ് എന്നിവർ സംസാരിച്ചു. വൈകിട്ട് സേവ നടന്നു.