ചേർത്തല: എസ്.എൻ.ഡി.പി വൈദിക യോഗം പൊതുയോഗവും തിരഞ്ഞെടുപ്പും ഇന്ന് രാവിലെ 10ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ ഹാളിൽ നടക്കും. രാവിലെ 10ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയർമാൻ ഇ.കെ. ലാലൻ തന്ത്റി​ അദ്ധ്യക്ഷത വഹി​ക്കും. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാരായ പി.ടി. മന്മഥൻ,എ.ജി. തങ്കപ്പൻ എന്നിവർ സംസാരിക്കും. അഡ്ഹോക് കമ്മിറ്റി കൺവീനർ പി.വി. ഷാജി ശാന്തി സ്വാഗതവും വൈസ് ചെയർമാൻ രാമചന്ദ്രൻ ശാന്തി നന്ദിയും പറയും.