തുറവൂർ: തുറവൂരി​ൽ വോട്ടെടുപ്പിന്റെ തുടക്കത്തിൽ ചില ബൂത്തുകളിൽ വോട്ടിംഗ് മെഷിൻ പണിമുടക്കി. പാട്ടുകുളങ്ങര തുറവൂർ സഹ. ബാങ്ക് കെട്ടിടത്തിലെ 131 എ ബൂത്തിൽ മെഷീൻ തകരാറിലായതോടെ വോട്ടർമാർക്ക് മണിക്കൂറുകളോളം ക്യൂവിൽ കാത്തു നിൽക്കേണ്ടി വന്നു.; എൻ.സി.സി കവലയ്ക്ക് സമീപം സലഫീ സെന്ററിലെ 133-ാം ബൂത്തിൽ രാവിലെ 7 ന് വോട്ടെടുപ്പ് ആരംഭിച്ചയുടനെ വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനെ തുടർന്ന് 7.45 നാണ് വോട്ടെടുപ്പ് പുനരംഭിക്കാനായത്. അരൂർ നിയോജകമണ്ഡലത്തിൽ പലയിടത്തും രാവിലെ മുതൽ പോളിംഗ് ബൂത്തുകളുടെ മുന്നിൽ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. തീരദേശമേഖലയിൽ കനത്ത പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പാട്ടം എൽ. പി സ്ക്കൂളിൽ സി പി എം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ സംഘർഷം ഉണ്ടായെങ്കിലും പൊലീസിന്റെ ഇടപെടലിൽ ഒഴിവായി.