bdb

ഹരിപ്പാട്: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ മരിച്ചു. ചേർത്തല തെക്ക് കുറുപ്പൻ കുളങ്ങര കണ്ണാട്ട് വീട്ടിൽ ശ്യാം ശരത്ത് (36 ) ആണ് മരിച്ചത്. കഴിഞ്ഞ 30ന് രാത്രി ഒൻപതു മണിയോടെ ഹരിപ്പാട് ആർ.കെ ജംഗ്ഷനു സമീപം ബൈക്കിൽ ലോറി ഇടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ശ്യാം ശരത്തിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് എറണാകുളം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിചെങ്കിലും ഇന്നലെ മരിച്ചു. കഴിഞ്ഞ പത്ത് വർഷമായി പള്ളിപ്പാട് കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാനായിയിരുന്നു. ഭാര്യ: സേതുലക്ഷ്മി. മകൻ: സിദ്ധാർത്ഥ്.