chunakkara
ചുനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വോട്ടുചെയ്യാനെത്തുന്നു.

ചാരുംമൂട്: കൊവി​ഡ് ബാധി​ച്ച ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ. അനിൽകുമാർ വോട്ടുചെയ്യാനെത്തിയത് പി.പി കിറ്റ് ധരിച്ചെത്തി​ വോട്ടുചെയ്തു. താമരക്കുളം വി.വി.എച്ച്.എസ്.എസിലെ 96-ാം നമ്പർ ബൂത്തിലായിരുന്നു വോട്ട്.

ചെങ്ങന്നൂർ സെഞ്ച്വറി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം

ഇന്നലെ വൈകിട്ട് 6 മണിക്ക് സ്വയം കാറോടിച്ചായിരുന്നു എത്തിയത്. വോട്ടുചെയ്യിക്കാനുള്ള ക്രമീകരണങ്ങളുമായി രണ്ട് ഉദ്യോഗസ്ഥർ പി.പി. കിറ്റ് ധരിച്ച് പോളിംഗ് ബൂത്തിൽ ഉണ്ടായിരുന്നു. വോട്ടുരേഖപ്പെടുത്തിയ ശേഷം അദ്ദേഹം ആശുപത്രിയിലേക്ക് മടങ്ങി. സഹായ പ്രവർത്തനങ്ങളുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ബൂത്തിലെത്തിയിരുന്നു.