ഹരിപ്പാട്:തൃക്കുന്നപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകന്റെ വീടു കയറി ആക്രമിച്ച പ്രതിയെ ജാമ്യത്തിൽ വിട്ടതിനെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു.
പ്രതികൾക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയതെന്ന് പ്രവർത്തകർ ആരോപിച്ചു.
സി.പി.എം ഗ്രാമപഞ്ചായത്ത് അംഗമായ ഹാരിസ് ഉൾപ്പെടെ ഏഴോളം പേർക്കെതിരെയാണ് വീടാക്രമണത്തിന് തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തിയ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പ്രതികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സമരം നാളെയും തുടരുമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു.