ph
തക്കാളി ആഷിക്

ആലപ്പുഴ: നിരവധി ക്രി​മിനൽ കേസുകളിൽ പ്രതിയായ പത്തിയൂർ എരുവ ഇല്ലത്ത് പുത്തൻവീട്ടിൽ ജിജീസ് വില്ലയിൽ തക്കാളി ആഷിക് എന്ന ആഷിക്കിനെ കാപ്പ നിയമ പ്രകാരം ഒരുവർഷത്തേയ്ക്ക് ജില്ലയിൽ നിന്നും പുറത്താക്കി.

ജില്ലാപൊലീസ് മേധാവി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി​ ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസി​ന്റേതാണ് ഉത്തരവ്. കായംകുളം, കിളിമാനൂർ, വള്ളികുന്നം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ കാപ്പ നിയമ പ്രകാരമുള്ള ഏഴാമത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ള വെറ്റമുജീബിന്റെ അടുത്ത കൂട്ടാളിയാണ് ആഷിഖ്.