ambala

അമ്പലപ്പുഴ : നീർക്കുന്നം ശ്രീ രക്തേശ്വരി ക്ഷേത്രത്തിൽ ആറാട്ട് വള്ളം ഉടമ നീർക്കുന്നം സ്വദേശി പ്രകാശ് ബാബുവും, സഹപ്രവർത്തകരും ചേർന്ന് നിർമ്മിച്ചു നൽകിയ നമസ്കാര മണ്ഡപത്തിന്റെ സമർപ്പണ ചടങ്ങ് നടന്നു. പ്രകാശ് ബാബു ഭദ്രദീപം തെളിയിച്ചു. ക്ഷേത്രം മേൽശാന്തി ഗിരീഷ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു. 6 ലക്ഷം രൂപ ചിലവിലാണ് നമസ്കാര മണ്ഡപം നിർമ്മിച്ചത്.