ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാർത്ഥി സന്ദീപ് വാചസ്പതിക്കും സഹപ്രവർത്തകർക്കും എതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും ഉയരുന്ന വധഭീഷണിക്കെതിരെ സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റും ബി.ജെ.പി. ആലപ്പുഴ ജില്ലാ സെൽ കോഡിനേറ്ററുമായ ജി. വിനോദ് കുമാർ സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി . പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതുമായി ബന്ധപ്പെട്ടാണ് ഭീഷണികൾ ഉയർന്നത്. ആശയപരമായ പോരാട്ടങ്ങളെ ആശയം കൊണ്ട് നേരിടാതെ അക്രമത്തിന്റെ പാത സ്വീകരിക്കുന്ന രീതിയിൽ നിന്നും സി.പി.എം പിന്തിരിയണമെന്നും പുന്നപ്രവയലാർ സമരവുമായി ബന്ധപ്പെട്ട് സന്ദീപ് വാചസ്പതി ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു.