ആലപ്പുഴ:കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഏപ്രിൽ ഒന്നു മുതലുള്ള അംശാദായ അടവിൽ 24 മാസത്തിൽ കൂടുതൽ കുടിശികയുള്ളവർക്ക് ഓരോ വർഷത്തിനും 10 രൂപ നിരക്കിലും 12 മാസത്തിൽ കൂടുതലുള്ളവർക്ക് ആറ് രൂപ നിരക്കിലും ആറുമാസത്തിൽ കൂടുതലുള്ളവർക്ക് മൂന്നു രൂപ നിരക്കിലും പിഴ ഈടാക്കും. അംശാദായ അടവ് ഓൺലൈനാക്കുന്നതിന്റെ ഭാഗമായി തുക അടയ്ക്കാനെത്തുന്ന അംഗങ്ങൾ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ ഹാജരാക്കണമെന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു.