വള്ളികുന്നം: വള്ളികുന്നം പടയണി വെട്ടം ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി .പത്താം ഉത്സവമായ വിഷുവിന് സമാപിക്കും. തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ദാമോധരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം മേൽശാന്തിമാരായ സന്തോഷ് നമ്പൂതിരി, ശ്രീഹരി നമ്പൂതിരി,ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ.അനിൽകുമാർ, പ്രസിഡന്റ് ആർ.ഷാജി നാഥ്, കരകൺവീനർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ചിറയിൻകീഴ് രാധാകൃഷ്ണനും സംഘവും നടത്തിയ തോറ്റംപാട്ട്, എതിരേൽപ്പ്, വിളക്കാചാരം, പടയണി എന്നിവ നടന്നു.