chennithala

ഹരിപ്പാട്: ടി.പി.ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊന്ന വാൾ സി.പി.എം വീണ്ടും പുറത്തെടുത്തിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാനൂരിലെ പുല്ലൂക്കരയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ നീചമായാണ് സി.പി.എം വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളികളുടെ പാർട്ടിയായ സി.പി.എം തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പരാജയ ഭീതിയിൽ അക്രമം അഴിച്ചുവിടുകയാണ്. കണ്ണൂരിലെ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്കും കൊലപാതകത്തിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

എൻ.എസ്.എസിനെ വിരട്ടാൻ സി.പി.എം നോക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു. എൻ.എസ്.എസിനെ വരുതിക്ക് നിറുത്താനുള്ള സി.പി.എമ്മിന്റെ ശ്രമങ്ങൾ നടന്നില്ല. എൻ.എസ്.എസ് നിലപാട് തുറന്നു പറഞ്ഞപ്പോൾ ഭീഷണിയുമായെത്തി. അയ്യപ്പന്റെ പേര് ഉപയോഗിച്ചതിനാണ് എൻ.എസ്.എസിനെതിരെ മന്ത്രി ബാലന്റെ പരാതിയെങ്കിൽ ആദ്യം കേസെടുക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ്. തിരഞ്ഞെടുപ്പ് ഫലം യു.ഡി.എഫിന് അനുകൂലമാകുമെന്നും ചെന്നിത്തല പറഞ്ഞു.

 യു.​ഡി.​എ​ഫ് ​വ​ൻ​ഭൂ​രി​പ​ക്ഷ​ത്തിൽ വ​രും

സം​സ്ഥാ​ന​ത്ത് ​യു.​ഡി.​എ​ഫ് ​വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രു​മെ​ന്നാ​ണ് ​വോ​ട്ടെ​ടു​പ്പ് ​ക​ഴി​ഞ്ഞ​പ്പോ​ഴ​ത്തെ​ ​വി​ല​യി​രു​ത്ത​ലെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ഇ​ട​ത് ​ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​ ​ജ​നം​ ​വോ​ട്ടു​ചെ​യ്തു.​ ​പ്ര​തി​പ​ക്ഷം​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ ​എ​ല്ലാ​ ​വി​ഷ​യ​ങ്ങ​ളും​ ​ശ​രി​യാ​യി​രു​ന്നു​ ​എ​ന്ന് ​ജ​ന​ങ്ങ​ൾ​ക്ക് ​ബോ​ദ്ധ്യ​മാ​യി.​ ​സ​ർ​ക്കാ​രി​ന്റെ​ ​കൊ​ള്ള​യും​ ​അ​ഴി​മ​തി​യും​ ​പു​റ​ത്തു​ ​കൊ​ണ്ടു​വ​ന്ന​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​ജ​നം​ ​വി​ശ്വ​സി​ക്കു​ന്നു​വെ​ന്നാ​ണ് ​വോ​ട്ടെ​ടു​പ്പി​ൽ​ ​ക​ണ്ട​ ​ജ​ന​വി​കാ​ര​ത്തി​ന്റെ​ ​അ​ർ​ത്ഥ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.