ambala

അമ്പലപ്പുഴ : ഹോട്ടൽ ജീവനക്കാരൻ ബൈക്കപകടത്തിൽ മരിച്ചു. വണ്ടാനം കാട്ടുംപുറംവെളിയിൽ മുഹമ്മദ് സാലിയുടെ മകൻ അഷ്കർ (45) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ വണ്ടാനം പോസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ബൈക്കിന്റെ നിയന്ത്രണം വിട്ട് അഷ്കർ റോഡിൽ വീഴുകയായിരുന്നെന്നാണ് കരുതുന്നത്. മറ്റു വാഹനം തട്ടിയിട്ടതാണോ എന്നും സംശയിക്കുന്നു.വണ്ടാനം മെഡിക്കൽ കോളേജിന് മുന്നിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. പുന്നപ്ര പൊലീസ് കേസെടുത്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.