ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ടി.കെ മാധവൻ സ്മാരക മാവേലിക്കര യൂണിയനിലെ 326ാം നമ്പർ ആഞ്ഞിലിപ്ര ശാഖയിലെ ഗുരുക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയുടെ പതിനാലാമത് വാർഷികാഘോഷം യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് കേണൽ സോമൻ അദ്ധ്യക്ഷത വഹിച്ചു. സ്കോളർഷിപ്പ് വിതരണം ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രയും ജനറൽ സെക്രട്ടറിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ശാഖാ സാമൂഹികക്ഷേമനിധിയിൽ നിന്നുമുള്ള ചികിത്സാ സഹായവിതരണം രാജൻ ഡ്രീംസും നിർവഹിച്ചു. ശാഖ സെക്രട്ടറി വി.ഗോപാലകൃഷ്ണൻ, കെ.പി.സോമൻ എന്നിവർ സംസാരിച്ചു. ചടങ്ങുകൾക്ക് കമലാസനൻ തന്ത്രി, ദയാനന്ദൻ ശാന്തി, സോമൻ ശാന്തി എന്നിവർ നേതൃത്വം നൽകി.