ചാരുംമൂട് : പിഞ്ചുകുഞ്ഞിന്റെ ചികിത്സയ്ക്കായി വള്ളികുന്നം കരുതൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തുന്നു.
താമരക്കുളം പഞ്ചായത്തിൽ നാലാം വാർഡിൽ ജയഭവനത്തിൽ ജയകുമാർ - രമ്യ ദമ്പതികളുടെ മകൾ അർപ്പിത മോൾ (6 മാസം) ജൻമനാ ആന്തരികാവയവങ്ങളുടെ തകരാറുകൾ കാരണം ശസ്ത്രക്രിയയും തുടർ ചികിത്സകളും നടത്തിവരികയാണ്. ചികിത്സയ്ക്ക് നടത്താനാവാതെ ബുദ്ധിമുട്ടിലായതിനെത്തുടർന്നാണ് എറണാകുളം അമൃതാ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിന് വേണ്ടി ബിരിയാണി ചലഞ്ച് നടത്തുന്നത്. ലഭിക്കുന്ന തുക കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി നൽകുമെന്ന് കരുതൽ ചെയർമാർ എഷിയാസ് ഖാൻ അറിയിച്ചു.