photo


ചേർത്തല : കലാകാരന്മാരുടെയും കലാ രംഗത്തെ ടെക്‌നിഷ്യന്മാരുടെയും സംഘടനയായ കേരള ആർട്ടിസ്​റ്റ് ഫ്രെട്ടെനി​റ്റി (കാഫ് ) ചേർത്തല താലൂക്ക് വാർഷികാഘോഷം പിന്നണി ഗായകൻ സുദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കാഫ് പ്രസിഡന്റ് ബിനു ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ മുതിർന്ന കലാകാരന്മാരെയും പ്രതിഭകളെയും ആദരിച്ചു.ചെയർമാൻ ചേർത്തല രാജേഷ്, നെടുമങ്ങാട് ശിവാനന്ദൻ, ആലപ്പി ഋഷികേശ്, മുതുകുളം സോമനാഥ എന്നിവർ സംസാരിച്ചു. സെക്രട്ടറി ചേർത്തല കൃഷ്ണകുമാർ സ്വാഗതവും മരുത്തോർവട്ടം ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.