മാവേലിക്കര: ബിഷപ് മൂർ കോളേജ് സ്ഥാപക പ്രിൻസിപ്പൽ പ്രൊഫ.കെ.സി.മാത്യുവിന്റെ ജീവിതത്തെക്കുറിച്ച് ഡോ.മാത്യു പി.ഇടിക്കുള രചിച്ച 'ഒഴുക്കിനെതിരെ' എന്ന ജീവചരിത്ര ഗ്രന്ഥം നാളെ രാവിലെ 11ന് കോളേജ് സെമിനാർ ഹാളിൽ കേന്ദ്ര വിദേശ വാണിജ്യ വിഭാഗം മുൻ ഡയറക്ടർ ജനറൽ കെ.ടി.ചാക്കോ പ്രകാശനം ചെയ്യും. പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി അദ്ധ്യക്ഷനാവും. സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മുൻ ബിഷപ് തോമസ് സാമുവേൽ, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പൊലിത്ത ഡോ.മാത്യൂസ് മാർ തീമോത്തിയോസ്, ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ.വത്സൽ തമ്പു എന്നിവർ ചേർന്നു പുസ്തകം ഏറ്റുവാങ്ങും.