പൂച്ചാക്കൽ: അരൂർ മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാർത്ഥി രുഗ്മാ പ്രദീപിന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയും അവരുടെ ഇരുചക്ര വാഹനത്തിനു തീയിടുകയും ചെയ്തവരെ അറസ്റ്റു ചെയ്യണമെന്ന് ആൾ ഇന്ത്യ കോൺഫെഡറേഷൻ ഒഫ് എസ്.സി, എസ്.ടി ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി പി.വി. നടേശൻ ജില്ലാ കളക്ടറോടും, ജില്ലാ പോലീസ് സൂപ്രണ്ടിനോടും ആവശ്യപ്പെട്ടു.