മാവേലിക്കര: ഫുട്ബാൾ അക്കാഡമിയുടെ അവധിക്കാല ഫുട്ബാൾ പരിശീലന ക്യാമ്പ് നാളെ മുതൽ ആരംഭിക്കുമെന്ന് സെക്രട്ടറി പ്രൊഫ.ബോബി ഉമ്മൻ കുര്യൻ അറിയിച്ചു. 7 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കാണ് പരിശീലനം. പേഴ്സണാലിറ്റി ഡെവലപ്മെന്റ്, ന്യൂട്രീഷൻ ക്ലാസുകളും നടത്തും. രജിസ്ട്രേഷന് ഫോൺ​:9746601252, 9446116804.