മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡുമായി സഹകരിച്ച് വിഷു, ഈസ്റ്റർ വിപണനമേള ആരംഭിച്ചു. പുത്തുവിളപ്പടിയിലും ഇരമത്തൂരിലും ബാങ്കിന്റെ നീതി സ്റ്റോറുകളിലാണ് വിപണമേള . നിത്യോപയോഗസാധനങ്ങൾ സബ്‌സിഡി നിരക്കിൽ ഇവിടെ നിന്നും ലഭിക്കുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.