മാവേലിക്കര: കൂത്തുപമ്പിൽ ലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയതിൽ പ്രതിക്ഷേധിച്ച് ഇന്ന് വൈകിട്ട് 4ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കൺവീനർ അനി വർഗീസ് അറിയിച്ചു. ചാരുംമൂട്ടിൽ നടക്കുന്ന മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം.കോശി ഉദ്ഘാടനം ചെയ്യും.