കായംകുളം: തിരഞ്ഞെടുപ്പ് ദിവസം എരുവമാവിലേത്ത് പോളിംഗ് ഏജന്റുമാരായ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ച സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മേടമുക്കിൽ നടന്ന പ്രതിഷേധയോഗം ഡി.സി.സി പ്രസിഡന്റ് എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു.
സമാധാനപൂർവ്വമായ ജനജീവിതം ദുസഹമാക്കുന്ന സി.പി. എം നടപടികളും പൊലീസിന്റെ നിഷ്ക്രിയത്വവും സി.പി.എമ്മിനെ സഹായിക്കുന്ന നിലപാടുകളുമാണ് അക്രമസംഭവങ്ങൾക്ക് കാരണമെന്ന് ഷുക്കൂർ ആരോപിച്ചു . യു.ഡി.എഫ് നേതാക്കളായ അഡ്വ ജോൺ എബ്രഹാം, അഡ്വ.പി.സി റെഞ്ചി, അഡ്വ.യു .മുഹമ്മദ്, ചേലക്കാട് രാധാകൃഷണൻ, എൻ.രവി. എ.പി.ഷാജഹാൻ,സിയാദ് വലിയ വീട്ടിൽ പി.ബിജു, പ്രഫസ്സർ ജലാലുദ്ദീൻ' കെ.കെ.നൗഷാദ്, അബ്ദുൽ സലാം വൈക്കത്ത് തുടങ്ങിയവർ പങ്കെടുത്തു.