bjp

തുറവൂർ: തിരഞ്ഞെടുപ്പ് ദിനത്തിൽ വളമംഗലത്തുണ്ടായ സി. പി.എം.- ബി.ജെ.പി. സംഘർഷത്തിനിടെ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ രണ്ട് സി.പി.എം.പ്രവർത്തകർ റിമാൻഡിലായി. തുറവൂർ പഞ്ചായത്ത്‌ എട്ടാം വാർഡിൽ വളമംഗലം വടക്ക് അറക്കത്തറ കിഴക്കേ നികർത്ത് വീട്ടിൽ അജിത്ത് (32), രൂപേഷ് (34) എന്നിവരെയാണ് ചേർത്തല ഫസ്റ്റ് ക്ലാസ്സ് മജിസ്റ്റ്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. വധശ്രമത്തിന് ഇവർക്കെതിരെ കുത്തിയതോട് പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന 6 പേർക്കെതിരെയും കേസെടുത്തതായി പൊലീസ് പറഞ്ഞു.

സംഘർഷത്തിൽ സാരമായി പരിക്കേറ്റ ബി.ജെ.പി.യുവമോർച്ച അരൂർ മണ്ഡലം സെക്രട്ടറി വളമംഗലം കാരതുരുത്തിൽ ജിസ്റ്റോ (26) ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.