s-ramachandran

ആലപ്പുഴ: റിട്ട.പോസ്റ്റ്മാൻ മുല്ലയ്ക്കൽ സമൂഹമഠം രാം നിവാസിൽ എസ്.രാമചന്ദ്രനെ (ചന്ദ്രു സ്വാമി) -71 വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളത്ത് മകന്റെ വീട്ടിലായിരുന്ന ചന്ദ്രുസ്വാമി വോട്ടു ചെയ്യാനാണ് വീട്ടിലെത്തിയത്. എന്നാൽ വോട്ട് ചെയ്തിരുന്നില്ല. മകൻ ഫോണിൽ തുടർച്ചയായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും എടുക്കാതിരുന്നതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി 12 മണിയോടെ വീട്ടിലെത്തി. മുട്ടിയിട്ടും വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് അയൽ വാസികളെക്കുട്ടി വീടിന്റെ പിൻഭാഗത്തെ വാതിൽ പൊളിച്ച് വീട്ടിൽക്കയറിയപ്പോഴാണ് ചന്ദ്രുസ്വാമിയെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ: സത്യമതി.മക്കൾ: അനന്ത ലക്ഷ്മി, ആർ.ശങ്കർ (അയ്യപ്പൻ)