ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷവും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചെങ്കിലും നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ രോഗവ്യാപനം നിയന്ത്രിക്കാനായിരുന്നു.
കഴിഞ്ഞ പത്ത് ദിവസത്തിനുളളിൽ പ്രതിദിന രോഗ ബാധിതരുടെ ശരാശരി എണ്ണം 150ന് മുകളിലായി. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 376 ആണ്. മുൻമാസങ്ങളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചെങ്കിലും മരണ നിരക്ക് കുറവായിരുന്നു. കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ നിയന്ത്രണവും അതീവജാഗ്രത നിർദേശവുമായി ജില്ല ഭരണകൂടവും രംഗത്തെത്തി. കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ പൊലീസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം, ഭക്ഷ്യസുരക്ഷ, റവന്യു വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധന കൂടുതൽ ശക്തമാക്കാൻ നിർദേശം നൽകി.കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 1007 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ടെസ്റ്റിന് വിധേയരാകണം
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്ത പാർട്ടി പ്രവർത്തകർ ടെസ്റ്റിന് വിധേയരാകണം.
പി.എച്ച്.സിയിലോ ആരോഗ്യ പ്രവർത്തകരുമായോ ബന്ധപ്പെട്ട് കൊവിഡ് ടെസ്റ്റിന് വിധേയമാകണം.
പോളിംഗ് ബൂത്ത് ഏജന്റുമാരായി പ്രവർത്തിച്ചവർ അടിയന്തരമായി ടെസ്റ്റിന് വിധേയമാകണം.
ടെസ്റ്റ് ഫലം വരുന്നതുവരെ മറ്റുള്ളവരുമായി ഇടപഴകാതിരിക്കണം.
കടകമ്പോളങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചുള്ള നിർദ്ദേശങ്ങൾ പാലിക്കണം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട എല്ലാ ജീവനക്കാരും നിർബന്ധമായും രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കണം.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വോളണ്ടിയർമാർക്കായി തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ്
ഏഴ് മൊബൈൽ ടെസ്റ്റ് യൂണിറ്റുകൾ
വ്യാപാരസ്ഥാപനങ്ങളിൽ സാനിട്ടൈസർ നിർബന്ധം
രോഗികൾ, പോസിറ്റീവ്, നെഗറ്റീവ്, മരണം
മേയ് മുതൽ ആഗസ്റ്റ് വരെ: 5620 ,2083,3537, 28
സെപ്തംബർ:14,248,4570,9678, 19
ഒക്ടോബർ: 32,810,8700,24,110, 58
നവംബർ: 47,223,5654,41,570, 79
ഡിസംബർ: 57,346,4465,52881,83
ജനുവരി: 68,629,4608,64,021, 42
ഫെബ്രുവരി: 78,201,3408,74,793, 35
മാർച്ച്:82,000,1615-80,385, 31
ഏപ്രിൽ : 82,785 മരണം റിപ്പോർട്ട് ചെയ്തിട്ടില്ല
കൊവിഡ് ബാധിച്ചവരുടെ പ്രതിദിന എണ്ണം ഏപ്രിൽ 2- 75 3- 81 4- 99 5-110 6-165 7-157 8- 241 വാക്സിനേഷൻ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർ കൃത്യസമയത്ത് രണ്ടാമത്തെ ഡോസും സ്വീകരിക്കണം. കൊവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളിലാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. കൊവാക്സിൻ ആദ്യഡോസ് സ്വീകരിച്ചവർ 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിക്കണം. 45 വയസ് കഴിഞ്ഞവർ ഏറ്റവുമടുത്ത വാക്സിനേഷൻ കേന്ദ്രത്തിൽ നിന്നും എത്രയും വേഗം വാക്സിൻ എടുക്കണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരും ഉദ്യോഗസ്ഥരും കൊവിഡ് ടെസ്റ്റ് നടത്തി രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പു വരുത്തണം. 100 സെക്ടറൽ ഓഫീസർ ആലപ്പുഴ: ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യം നേരിടാൻ കൂടുതൽ സെക്ടറൽ ഓഫീസർമാരെ നിയമിക്കാൻ ജില്ല ദുരന്ത നിവാരണ അതോറിട്ടി യോഗം തീരുമാനിച്ചു. ആലപ്പുഴ ബീച്ചിലും നഗരസഭയുടെ വിവിധ ഭാഗങ്ങളിലും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കും. വരും ദിവസങ്ങളിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള വാക്‌സിനേഷൻ ആരംഭിക്കും. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ കല്യാണവീട്, ഉത്സവ സ്ഥലങ്ങൾ, പള്ളികൾ, പെരുന്നാൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ കളക്ടർ നിർദ്ദേശിച്ചു. വാക്‌സിനേഷനുകകളുടെ എണ്ണം കൂട്ടാനും ആർ.ടി.പി.സി.ആർ ടെസ്റ്റ് വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. ബീച്ചിൽ പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും 60 വയസിൽ കൂടുതൽ പ്രായമുള്ളവർക്കും കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിന് നിർദ്ദേശം നൽകി.