അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആന വിജയകൃഷ്ണന് അടിയന്തര ചികിത്സയും വിശ്രമവും നൽകണമെന്ന മുന്നറിയിപ്പുകൾ അവഗണിച്ച് എഴുന്നള്ളിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണൻ ആവശ്യപ്പെട്ടു.